Diocese
		
	
	
ജപമാല മാസാചരണ സമാപനത്തിൽ വെളിയംകോട് ഇടവകയ്ക്ക് പുതിയ മണിനാദം
ഒരു മാസക്കാലമായി നടന്നു വരുന്ന ജപമാല മാസാചരണത്തിന് സമാപനം

അനുജിത്ത്
കാട്ടാക്കട: വെളിയംകോട് വി.കുരിശിന്റെ ദേവാലയത്തിൽ ജപമാല മാസാചരണത്തിന് ഭക്തി നിർഭരമായ സമാപനം, ഒപ്പം പുതിയ മണിയുടെ ആശീർവാദവും. ഒക്ടോബർ 27ഞായറാഴ്ച നടന്ന ഭക്തിനിർഭരമായ ജപമാല പദയാത്രയോടു കൂടിയാണു ഒരു മാസക്കാലമായി നടന്നു വരുന്ന ജപമാല മാസാചരണത്തിന് സമാപനമായത്.
ജപമാല പദയാത്രയ്ക്കു ശേഷം നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.അലക്സ് മുഖ്യ കാർമികത്വം വഹിച്ചു.
ജപമാലമാസ സമാപനത്തിൽ ഇടവകയ്ക്ക് പുതുതായി വാങ്ങിയ മണിയുടെ ആശീർവാദം ഇടവക വികാരി ഫാ.ബനഡിക്ട് ജി. ഡേവിഡ് നിർവ്വഹിച്ചു.
				


