ചെല്ലാനത്തിന് ആലപ്പുഴ രൂപതയുടെ കരുതൽ
ചങ്ങനാശേരി അതിരൂപതയിലെ യുവദീപ്തി പ്രവർത്തകരും സാധന സാമഗ്രികൾ സമാഹരിച്ചു നൽകി...
ജോസ് മാർട്ടിൻ
ആലപ്പുഴ: കോവിഡും, കടലാക്രമണവും ജനജീവിതം ദുസഹമാക്കിയ ചെല്ലാനം നിവാസികൾക്ക് കരുതലുമായി ആലപ്പുഴ രൂപതാ യുവജ്യോതി കെ.സി.വൈ.എം. ചെല്ലാനം മേഖലയിലെ ജനങ്ങൾക്ക് നാലര ലക്ഷം രൂപയുടെ 8 ടൺ ഭക്ഷ്യധാന്യങ്ങൾ ചെല്ലാനം, സേവ്യേർദേശ് ഇടവകകളിലായി ആലപ്പുഴ രൂപതയുടെ യുവജ്യോതി കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ എത്തിച്ചു. ആലപ്പുഴ ബിഷപ്പ് ഹൗസ്സിൽ നിന്നു പുറപ്പെട്ട വാഹനങ്ങൾ ആലപ്പുഴ രൂപതാ മെത്രാൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് ഫ്ലാഗ് ഓഫ് ചെയ്തു.
ആലപ്പുഴ രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി യുവജനങ്ങൾ ശേഖരിച്ച ഭക്ഷ്യ ധാന്യങ്ങളോടൊപ്പം, ചങ്ങനാശേരി അതിരൂപതയിലെ യുവദീപ്തി പ്രവർത്തകരും സാധന സാമഗ്രികൾ സമാഹരിച്ചു നൽകിയിരുന്നു. ആലപ്പുഴ രൂപത ഡയറക്ടർ ഫാ.ജൂഡോ മുപ്പശ്ശേരിയിൽ, പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ഷിജോ മാത്യു, ഫാ.ജേക്കബ് ചക്കാത്തറയിൽ, അഡ്രിൻ ജോസഫ്, കിരൺ ആൽബിൻ, വർഗ്ഗീസ് ജെയിംസ്, കെവിൻ ജൂഡ്, ഡെറിക് ആന്റണി, നവീൻ റോയ്, യൂണിറ്റ് മേഖല ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.