അനിൽ ജോസഫ്
തിരുവനന്തപുരം: ക്രൈസ്തവ സഭകളില്‍ ഏറെ ചര്‍ച്ചക്ക് കാരണമായ നിയമ പരിഷ്കരണ കമ്മിഷന്റെ വിവാദമായ ‘ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്സ്റ്റിറ്റ്യൂഷന് ബില്‍’ വെബ്സൈറ്റില്‍ അപ്രത്യക്ഷമായി. ക്രൈസ്തവ സഭാവിഭാഗങ്ങളില്‍ നിന്നുളള ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ബില്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് സൂചന. ഇന്നലെ കെ.സി.ബി.സി. പ്രസിഡന്റ് ഡോ.സൂസൈപാക്യമുള്പ്പെടെ വിവിധ സഭാ മേലധ്യക്ഷന്മാരുമായി മഖ്യമന്ത്രി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബില്‍ അപ്രത്യക്ഷമായത്.
സഭാ മേലധ്യക്ഷന് മാരുമായുളള ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഒരു ബില്‍ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യ മന്ത്രി അറിയിച്ചിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിരേി ബാലകൃഷ്ണനും ബില്ലിനെ തളളിപ്പറഞ്ഞിരുന്നു.
എന്നാല്‍, ഏകപക്ഷികമായി മുന്നോട്ട് പോകാനുളള നിയമപരിഷ്കരണ കമ്മിഷന്റെ തീരുമാനം ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധത്തില്‍ കലാശിച്ചിരുന്നു. ഇന്ന് കോട്ടയത്ത് ബില്ലിനെതിരെ വന്‍ പ്രക്ഷോപം നടക്കാനിരിക്കെയാണ് ബില്ല് അപ്രത്യക്ഷമായത്.