Kerala
ഗ്രേറ്റ് കാർമൽ കോൺവെന്റിലെ മുൻ മദർസുപ്പീരിയർ റവ.സി.തെരേസ് നിര്യാതയായി
മൃതസംസ്കാരകർമം നാളെ (6-4-2019) ശനിയാഴ്ച) രാവിലെ10-ന്
ഫാ.അജിത് കണിയാന്തറ
കോട്ടയം: വിജയപുരം രൂപതയിലെ കീഴക്കുന്ന് ഗ്രേറ്റ് കാർമൽ കോൺവെന്റിലെ (മിണ്ടാമഠം) മുൻ മദർസുപ്പീരിയർ റവ.സി.തെരേസ് നിര്യാതയായി, 56 വയസായിരുന്നു.
അഭിവന്ദ്യ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചെരിലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയോടുകൂടി മൃതസംസ്കാരകർമം നാളെ (6-4-2019) ശനിയാഴ്ച) രാവിലെ10-ന് മിണ്ടാമഠത്തിലെ ചാപ്പലിൽ വച്ച് നടക്കും.
തൃശൂർ വേലൂർ സ്വദേശിയാണ് സി.തെരേസ്. മാതാപിതാക്കൾ പരേതരായ ചീറമ്പൻ ജോൺ – മേരി ടീച്ചർ ദമ്പതികൾ. സി.എൽസി ജോൺ (FCC), കുര്യാക്കോസ്, തോമസ്, ലീന, ഡാളി, ക്ലെയർ, ജെയിംസ് എന്നിവർ സഹോദരങ്ങളാണ്.