ക്രിസ്മസ് പാപ്പാമാരെ അണിനിരത്തി കൊല്ലം രൂപതയുടെ ക്രിസ്മസ് റാലി
ക്രിസ്മസ് പാപ്പാമാരെ അണിനിരത്തി കൊല്ലം രൂപതയുടെ ക്രിസ്മസ് റാലി
അനിൽ ജോസഫ്
കൊല്ലം: ക്രിസ്മസ് പാപ്പാമാരെ അണി നിരത്തി കൊല്ലം ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് റാലി വ്യത്യസ്തമായി. കൊല്ലം നഗര വീഥികള്‍ ക്രിസ്മസ് പാപ്പാമാരെകൊണ്ട് നിറഞ്ഞതോടെ നഗരം ക്രിസ്മസ് രാവിലമര്ന്നു. വിവിധ ഇടവകകളില്‍ നിന്നുളള ചെറുറാലികള്‍ കൊല്ലം സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ച ശേഷമാണ് വലിയ റാലിയില്‍ അണിചേര്‍ന്നത്.
റോളര്‍ സ്ക്കേറ്റിംഗിനൊപ്പം നാലായിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് അണിനിരന്നത്. പ്രധാന ബാനറിനൊപ്പം വൈദികരും സന്യസ്കരും അണിനിരന്നു. തങ്കശ്ശേരി, തുയ്യം, കടവൂര്‍ എന്നി ക്രമത്തില്‍ ഫൊറോനകള്‍ മുന്‍ നിരയില്‍ അണിനിരന്നു.
റാലിയില്‍ മുത്തുക്കുടയേന്തിയ ബാലികമാരും നിശ്ചല ദൃശ്യങ്ങളും മിഴിവേകി. ചിന്നക്കട ട്രാഫിക് ഐലന്റ് ചുറ്റി സെന്റ് ജോസഫ് സ്കൂളിലാണ് റാലി സമാപിച്ചത്. വിവിധ ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കരോള്‍ ഗാനാലപാനവും ദൃശ്യാവതരണവും നടന്നു.
ക്രിസ്മസ് ആഘോഷം കൊല്ലം ബിഷപ് ഡോ.ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു.