Kerala

കോട്ടപ്പുറം രൂപതയിലെ തിരുഹൃദയ തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യകാരുണ്യ എക്സിബിഷൻ

ഞായറാഴ്ച ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച വരെ ഉണ്ടായിരിക്കും...

സ്വന്തം ലേഖകൻ

പറവൂർ: കോട്ടപ്പുറം രൂപതയിലെ പറവൂർ പ്രസിദ്ധ തിരുഹൃദയ തീർത്ഥാടന കേന്ദ്രമായ ഡോൺബോസ്കോ ദേവാലയത്തിൽ ദിവ്യകാരുണ്യ എക്സിബിഷൻ. ഞായറാഴ്ച ആരംഭിച്ച ദിവ്യകാരുണ്യ എക്സിബിഷൻ കോട്ടപ്പുറം രൂപതാ മതബോധന ഡയറക്ടർ ഫാ.ഡയസ് വലിയമരത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കുർബാനയുടെ ചരിത്രം, ആരാധനക്രമത്തിലെ കാലക്രമങ്ങൾ, ദേവാലയ സംഗീതോപകരണങ്ങൾ, വിശുദ്ധ കുർബാന പുസ്തകങ്ങൾ, വിശുദ്ധകുർബാനയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങളും പൂജാവസ്ത്രങ്ങളും, വിശുദ്ധ മൊഴികൾ, ദിവ്യകാരുണ്യ പഠനങ്ങൾ, കാരുണ്യ അത്ഭുതങ്ങളുടെ വീഡിയോ പ്രദർശനം, കൂടാതെ സഭയുടെ ആധികാരികമായ പഠനങ്ങൾ തുടങ്ങിയവയാണ് പ്രദർശനത്തിനുള്ളത്.

ഞായറാഴ്ച ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച വരെ ഉണ്ടായിരിക്കും. സൗജന്യമായി ദിവ്യകാരുണ്യ എക്സിബിഷൻ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇടവക വികാരി ഫാ.ജോസഫ് ജോഷി മുട്ടികൽ അറിയിച്ചു. സഹവികാരി ഫാ.അനീഷ് പുത്തൻപറമ്പിൽ, പ്രധാനാധ്യാപിക മിനി തോമസ്, പ്രോഗ്രാം കൺവീനർ സിസ്റ്റർ അന്തോണിയോ, പി.ടി.എ. ഭാരവാഹികൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker