കെ.സി.വൈ.എം. (ലാറ്റിൻ) സംസ്ഥാന സമിതിയുടെ കർമ്മപദ്ധതി പ്രകാശനം ചെയ്തു
കെ.സി.വൈ.എം. (ലാറ്റിൻ) സംസ്ഥാന സമിതിയുടെ കർമ്മപദ്ധതി പ്രകാശനം ചെയ്തു
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. (ലാറ്റിൻ) സംസ്ഥാന സമിതിയുടെ 2019 – 202l പ്രവർത്തന വർഷത്തെ കർമ്മ പദ്ധതി LCYM നെയ്യാറ്റിൻകര രൂപതയുടെ ആതിഥേയത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് പ്രകാശനം ചെയ്തു. ഈ രണ്ടു വർഷ കാലയളവിൽ സംസ്ഥാന സമിതി പന്ത്രണ്ട് സുവർണ്ണ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ലത്തീൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.അജിത്ത് കെ. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ.ഇമ്മാനുവൽ മൈക്കിൽ കർമ്മപദ്ധതി പ്രകാശനം ചെയ്തു.
ഡയറക്ടർ ഫാ.പോൾ സണ്ണി കർമ്മ പദ്ധതി പ്രവർത്തനത്തെ വിശദീകരിച്ചു. രൂപത ഡയറക്ടർ ഫാ.ബിനു ടി. രൂപത പ്രസിഡന്റ് ജോജി ഡെന്നീസൻ, എൽ.സി.വൈ.എം. ഭാരവാഹികളായ: ജനറൽ സെക്രട്ടറി ആൻസിൽ ആന്റണി, സെക്രട്ടറിമാരായ സ്റ്റെഫി ചാൾസ്, ജോസി സഖറീയാസ്, തിരുവനന്തപുരം ലത്തീൻ രൂപത പ്രസിഡന്റ് ഷൈജു റോബിൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, രൂപത സമിതിയെ സംസ്ഥാന സമിതി സന്ദർശിച്ച് വിലയിരുത്തൽ നടത്തി.