Kerala
കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ കർഷക ജനദ്രോഹ നടപടികൾക്കെതിരെ...
ജോസ് മാർട്ടിൻ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ കർഷക ജനദ്രോഹ നടപടികൾക്കെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ “പ്രതിഷേധ ജ്വാല” സംഘടിപ്പിച്ചു. കെ.സി.വൈ.എം.സംസ്ഥാന ഉപാദ്ധ്യക്ഷൻ ശ്രീ. ജയ്സൺ ചക്കേടത്ത് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം. കൊച്ചി രൂപതാ മുൻ പ്രസിഡന്റ് അഡ്വ. കെ.എക്സ്. ജൂലപ്പൻ മുഖ്യപ്രഭാഷണം നടത്തി.
രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ആന്റെണി ആൻസിൽ, നെൽസൺ കൊച്ചേരി, ജോസഫ് ദിലീപ്, ടെറൻസ് തേക്കേകളുത്തുങ്കൽ, സുമീത് ജോസഫ്, ആന്റെണി നിതീഷ്, ജിഷി ആന്റെണി, ഡാൽവിൻ ഡിസിൽവ എന്നിവർ പ്രസംഗിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group