കെ.സി.ബി.സി.യുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി ഡോ.ചാൾസ് ലിയോൺ ചുമതലയേറ്റു
ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ, സോഷ്യൽ ഡോക്ട്രെയ്‌നിൽ അസോസിയേറ്റ് പ്രൊഫസറാണ്...
അനിൽ ജോസഫ്
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.) യുടെ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയായി തിരുവനതപുരം ലത്തീൻ അതിരൂപതാംഗം റവ.ഡോ.ചാൾസ് ലിയോൺ ചുമതലയേറ്റു. ഫാ.ജോസ് കരിവേലിക്കൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഡോ.ചാൾസ് നിയമിതനായത്. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെ സാന്നിധ്യത്തിൽ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചി പി.ഒ.സി.യിൽ വച്ചാണ് അദ്ദേഹം സ്ഥാനമേറ്റത്.
ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ, സോഷ്യൽ ഡോക്ട്രെയ്‌നിൽ അസോസിയേറ്റ് പ്രൊഫസറാണ് അദ്ദേഹം. കോഴിക്കോട് സെൻറ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ മാനേജർ, തിരുവനന്തപുരം ലയോള കോളേജ് പ്രൊഫസർ, കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൊഴിയൂർ ഇടവകാംഗമാണ് അദ്ദേഹം.