കെ.സി.ബി.സി. മാധ്യമ കമ്മീഷന്റെ “സമ്മർ ഫിയെസ്ത 2019”
വിദ്യാർത്ഥികൾക്കായി മൂന്ന് ക്യാമ്പുകളും, അധ്യാപകർക്കും സമർപ്പിതർക്കുമായി മാധ്യമ പരിശീലന ക്യാമ്പും
കൊച്ചി: കെ.സി.ബി.സി. മാധ്യമ കമ്മീഷൻ വേനൽ അവധിക്കാലത്ത് സംഘടിപ്പിച്ചിരിക്കുന്ന “സമ്മർ ഫിയെസ്ത 2019”, ‘നൃത്ത്യ, നാട്യ, വര, മുഖം’ പരിശീലനക്കളരികളിലൂടെ ശ്രദ്ദേയമാകും. കെ.സി.ബി.സി. മാധ്യമ കമ്മീഷൻ വിദ്യാർത്ഥികൾക്കായി മൂന്ന് ക്യാമ്പുകളും, അധ്യാപകർക്കും സമർപ്പിതർക്കുമായി മാധ്യമ പരിശീലന ക്യാമ്പുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യക്തിത്വ രൂപീകരണവും, മൂല്യാധിഷ്ഠിത കാഴ്ചപ്പാടുകളും നൈപുണ്യ വികസനവും ലക്ഷ്യം. കെ.സി.ബി.സി. ആസ്ഥാനമായ പി.ഓ.സി.യിൽ വെച്ചാണ് ക്യാമ്പുകൾ നടത്തപ്പെടുക.
നൃത്ത്യ: മെയ് 2 വ്യാഴാഴ്ച ആരംഭിച്ച് മെയ് 5 ഞായറാഴ്ച അവസാനിക്കുന്ന നൃത്ത്യ ലക്ഷ്യം വയ്ക്കുന്നത്, നാടോടി നൃത്തത്തിന്റെ വ്യത്യസ്ത സാധ്യതകളിലേക്ക് നയിക്കുന്ന ഒരു പരിശീലനമാണ്. ക്ളാസുകൾക്ക് വിദഗ്ധരായ അധ്യാപകൻ നേതൃത്വം നൽകും. രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
നാട്യ: മെയ് 5 ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച് മെയ് 8 ബുധനാഴ്ച അവസാനിക്കുന്ന നാട്യയുടെ ലക്ഷ്യം; പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും ഇളം മനസുകളെ അന്ധമായി സ്വാധീനിക്കുകയും നൈസർഗ്ഗീക വാസനകളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ കാലത്ത് അവരിലെ സൃഷ്ടി പരതയെ ഉണർത്തി ദൃശ്യ അഭിനയ ലോകത്തേയ്ക്കും നവ സാധ്യതകളിലേയ്ക്കും നയിക്കുകയാണ്. രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
വര: മെയ് 9 വ്യാഴാഴ്ച ആരംഭിച്ച് മെയ് 12 ഞായറാഴ്ച അവസാനിക്കുന്ന ‘വര’ ക്ഷണിക്കുന്നത് 5
മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ്. ചിത്രരചനയാണ് പഠനവിഷയം, വരയുടെ വിവിധ മേഖലകളിലേക്ക് അഭിരുചി പകരുകയാണ് ലക്ഷ്യം. ചിത്രരചനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ കൂടെ കരുതണം. രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
മുഖം: മെയ് 20 തിങ്കളാഴ്ച ആരംഭിച്ച് മെയ് 22 ബുധനാഴ്ച അവസാനിക്കുന്ന ‘മുഖം’ ഉദ്ദേശിക്കുന്നത് ആധുനിക മാധ്യമലോകത്തെക്കുറിച്ചുള്ള ഒരു പരിശീലനമാണ്. ആധുനിക മാധ്യമലോകത്തിൽ അധ്യാപകരെയും സമർപ്പിതരെയും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഫോട്ടോഗ്രഫി, ഫോട്ടോഷോപ്പ്, വീഡിയോഗ്രഫി, എഡിറ്റിങ്, സോഷ്യൽ നെറ്റ് വർക്കിങ്, മൊബൈൽ ആപ്പ്സ്, പവർപോയിന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. രജിസ്ട്രേഷൻ ഫീസ് 1500 രൂപയാണ്.
നൃത്ത്യ, നാട്യ, വര, മുഖം എന്നീ പേരുകളിലെ ഏതെങ്കിലും ക്യാമ്പുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഏപ്രിൽ 30-ന് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് മാധ്യമ കമ്മീഷൻ സെക്രട്ടറി റവ.ഡോ. അബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു. അതുപോലെതന്നെ, നൽകിയിരിക്കുന്ന ഫോമിൽ വ്യക്തമായി വിവരങ്ങൾ എഴുതി പി.ഓ.സി.അഡ്രസ്സിൽ പോസ്റ്റ് ചെയ്യുകയോ, kcbcmediacommission@gmail.com എന്ന മൈലിലേയ്ക്ക് അയക്കുകയോ ചെയ്യണം. ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കേത്തെച്ചെരിലാണ് കെ.സി.ബി.സി. മാധ്യമ കമ്മീഷൻ ചെയർമാൻ.