Kerala

കെ.എൽ.സി.ഡബ്ല്യു.എ. പാറശ്ശാല ഫൊറോനാ സമിതി വനിതാ ദിനാഘോഷം നടത്തി

അൽഫോൻസാ ആന്റിൽസ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പാറശ്ശാല ഫൊറോന കെ.എൽ.സി.ഡബ്ല്യു.എ.യുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ”വിദ്യാസമ്പന്നയായ സ്ത്രീ സാമൂഹ്യ ഉന്നതിയ്ക്ക്” എന്ന വിഷയത്തെ കുറിച്ച് കെ.ആർ.എൽ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ അസ്സോ.സെക്രട്ടറി ശ്രീ.തോമസ് കെ.സ്റ്റീഫൻ ക്ലാസ്സ് നയിച്ചു.

തുടർന്ന്, ഫൊറോന പ്രസിഡന്റ് ശ്രീമതി പ്രഭയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സലൂജ ഉത്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ജോസഫ് അനിൽ ആമുഖ പ്രഭാഷണവും അല്മായ ഡയറക്ടർ ഫാ.എ.ജി.ജോർജ് മുഖ്യസന്ദേശവും നൽകി.

രൂപതാ പ്രസിഡന്റ് ശ്രീമതി ബേബി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസാ ആന്റിൽസ്, ശ്രീമതി സുനി വിൻസെന്റ്, രൂപതാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻറ് ശ്രീ. സത്യദാസ്, ശ്രീമതി കുമാരി ഫിലോമിന, ഫാ.ബെൻഹർ, നിഡ്സ് ഫൊറോന സെക്രട്ടറി ശ്രീ.സുരേന്ദ്രൻ, ശ്രീമതി റാണി എന്നിവർ സംസാരിച്ചു.

”ആജീവനാന്തം അന്നം” എന്ന പേരിൽ നിർദ്ദനരായ വനിതകൾക്ക് ‘ഷീഓട്ടോ’ പരിശീലനത്തിനായുള്ള ഫീസ് ആദ്യ ഗഡുവും വിതരണം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker