Kerala

കെ.എൽ.സി.എ. ആലപ്പുഴ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

വിഴിഞ്ഞം സമരത്തെ പരാജയപ്പെടുത്താൻ ഹൈക്കോടതി ഉത്തരവെന്നു പറഞ്ഞ് വിരട്ടേണ്ട, ഉത്തരവിന് പ്രത്യേകിച്ച് ഒരു വിലയുമില്ല; സി.ആർ.നീലകണ്ഠൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെ.എൽ.സി.എ. ആലപ്പുഴ രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുല്ലയ്ക്കൽ ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. കെ.എൽ.സി.എ. ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ജോൺ ബ്രിട്ടോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഐക്യദാർഢ്യ സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞം സമരത്തെ പരാജയപ്പെടുത്താൻ ഹൈക്കോടതി ഉത്തരവെന്നു പറഞ്ഞ് വിരട്ടേണ്ടയെന്നും ഉത്തരവിന് പ്രത്യേകിച്ച് ഒരു വിലയും ഇക്കാര്യത്തിൽ ഇല്ലായെന്നും കാരണം അനുഭവിക്കുന്ന ആളുകളെ കേൾക്കാതെ ഹൈക്കോടതി ഉത്തരവിട്ടാൽ അത് പാലിക്കാൻ ആളുകൾക്ക് ഒരു ചുമതലയുംഇല്ലായെന്നും സമര സമിതിയെ വിളിക്കട്ടെ, അപ്പോൾ അവർ പറയും. നാല് വർഷമായി 300 ലേറെ കുടുംബങ്ങൾ സിമന്റ് ഗോഡൗണിൽ കിടക്കുന്ന കാര്യം ഹൈക്കോടതി അറിഞ്ഞോ. ഇവരെ ആദ്യം പുനരവധിപ്പിക്കാതെ മുഖ്യമന്ത്രി എന്ത് ചർച്ച ചെയ്യാമെന്നാണ് പറയുന്നത്. ജനകീയ സമരങ്ങളെ കുറിച്ച് വികസന വിരുദ്ധർ എന്നും മറ്റും മുഖ്യമന്ത്രി ആക്ഷേപിക്കുന്നത് കേന്ദ്ര സർക്കാർ പറയുന്നതുപോലെ തന്നെയാണെന്നും നീലകണ്ഠൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പി.ജി.ജോൺ ബ്രിട്ടോ, കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാ പി.ആർ.ഓ. ഫാ.സേവ്യർ കുടിയാംശ്ശേരിൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.തോമസ് മാണിയാപൊഴിയിൽ, സന്തോഷ് കൊടിയനാട്, കമാൽ എം. മാക്കിയിൽ, ക്ലീറ്റസ് കളത്തിൽ, ബിജു ജോസി, സാബു വി.തോമസ്, ജെസ്റ്റീന ഇമ്മാനുവൽ, ഉമ്മച്ചൻ പി.ചക്കുപുരയ്ക്കൽ, വർഗീസ് മാപ്പിള തുടങ്ങിയവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker