കെ.എൽ.സി.എ.ആലപ്പുഴ രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുനാമി അനുസ്മരണ ദീപം തെളിച്ചു
വൈദികരും കെ.എൽ.സി.എ. നേതാക്കളും സോജന്റെ ഭവനത്തിൽ എത്തി...
ജോസ് മാർട്ടിൻ
പുന്നപ്ര/ആലപ്പുഴ: കെ.എൽ.സി.എ.ആലപ്പുഴ രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ സുനാമി അനുസ്മരണവും, മത്സ്യ വിൽപന സ്ഥലത്തുവെച്ച് വൈദ്യുതാഘാതമേറ്റ് മരിച്ച പുന്നപ്ര ഗലീലി സ്വദേശി സോജന്റെ അനുശോചന യോഗവും നടത്തി.
പ്രസിഡന്റ് പി.ജി. ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻ വീട്ടിൽ, ആലപ്പുഴ രൂപതാ എ.ഡി.എസ്സ്. ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.ജോർജ്, ഫാ.ക്ലിഫ്ലന്റ്, തങ്കച്ചൻ തെക്കേ പാലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സോജന്റെ കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകി കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്നും, തീരദേശം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്നും സത്വര നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. വൈദികരും കെ.എൽ.സി.എ. നേതാക്കളും സോജന്റെ ഭവനത്തിൽ എത്തി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group