കെ.സി.ബി.സി. മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഫാ. അലക്സാണ്ടർ പൈകടയ്ക്കും മോൺ. മാത്യു എം. ചാലിലിനും ‘ഗുരുപൂജ പുരസ്കാരം’
കെ.സി.ബി.സി. മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഫാ. അലക്സാണ്ടർ പൈകടയ്ക്കും മോൺ. മാത്യു എം. ചാലിലിനും 'ഗുരുപൂജ പുരസ്കാരം'
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ഏർപ്പെടുത്തിയ 2017-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്. മാത്യു എം. ചാലിൽ എന്നിവരുൾപ്പ
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്സാണ്ടർ പൈകട.
ചരിത്ര വിജ്ഞാനീയത്തിലും മാധ്യമവിശകലനത്
അയ്യായിരത്തിലേറെ ലേഖനങ്ങൾ രചിച്ചു. നിധീരിക്കൽ മാണിക്കത്തനാർ അവാർഡ്, മേരിവിജയം മാധ്യമ അവാർഡ്, പോപ് ജോണ് പോൾ രണ്ടാമൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ 50 വർഷത്തെ സ്തുത്യർഹമായ സേവനം അർപ്പിച്ച വ്യക്തിയാണ് മോൺ. ചാലിൽ. തലശേരി അതിരൂപത മുൻ വികാരി ജനറാളും ചെൻപേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മുൻ ചെയർമാനും നിർമലഗിരി കോളജ് മുൻ മാനേജർ എന്നിങ്ങനെ പ്രവർത്തിച്ചു. ദീർഘകാലമായി രാഷ്ട്രദീപിക കമ്പനി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. റിസർച്ച് ഇൻ സോഷ്യൽ സയൻസ് ചെയർമാൻ, മെഷാർ ഡയോസിഷൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, ടിഎസ്എസ്എസ് കമ്യൂണിറ്റി കോളജ് ചെയർമാൻ, തലശേരി അതിരൂപത കോർപറേറ്റ് മാനേജർ, ഓൾ കേരള സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്
നോവലിസ്റ്റ് ലിസിയാണ് ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹത നേടിയത്.
നടൻ ടിനി ടോമിനു മാധ്യമ അവാർഡും സംഗീത സംവിധായകൻ റോണി റാഫേലിനു യുവപ്രതിഭാ അവാർഡും നൽകും.
എഴുത്തുകാരൻ റവ.ഡോ. അഗസ്റ്റിൻ മുള്ളൂരിനാണു ദാർശനിക വൈജ്ഞാനിക അവാർഡ്.
ജൂലൈ 15-നു കൊച്ചി പാലാരിവട്ടം പി.ഒ.സി.യിൽ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യുമെന്നു കെ.സി.ബി.സി. മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ അറിയിച്ചു.