Kerala

കാരിത്താസ് സമരിറ്റൻ അവാർഡ് ആലപ്പുഴ രൂപതാ കെ.സി.വൈ.എം. പ്രസിഡന്റ് ഇമ്മാനുവലിന്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 19-ന് രാവിലെ 11- ന് വെർച്വൽ മീറ്റിങ്ങിലൂടെയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്...

ജോസ് മാർട്ടിൻ

ആലപ്പുഴ: കാരിത്താസ് ഇന്ത്യനൽകുന്ന സ്പെഷ്യൽ കാരിത്താസ് വാരിയറിനു കീഴിലെ മികച്ച വോളണ്ടിയർക്കുള്ള കാരിത്താസ് സമരിറ്റൻ അവാർഡിന് ആലപ്പുഴ രൂപതയിലെ എ.ഡി.എസ്സ്.ലെ സന്നദ്ധപ്രവർത്തകനും കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റുമായ ഇമ്മാനുവൽ എം.ജെ. അർഹനായി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 19-ന് രാവിലെ 11- ന് വെർച്വൽ മീറ്റിങ്ങിലൂടെയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും, സർട്ടിഫിക്കറ്റും, അവാർഡ് ട്രോഫിയും തപാൽ വഴിയാകും നൽകുകയെന്നും കാരിത്താസ് ഇന്ത്യയിൽ നിന്നും അറിയിച്ചതായി എ.ടി.എസ്സ്. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.സാംസൺ ആഞിലിപറമ്പിൽ കാത്തൊലിക് വോസ്സിനോട്‌ പറഞ്ഞു.

ആലപ്പുഴ രൂപതാ ആയിരംതൈ ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവകാ അംഗമായ ഇമ്മാനുവൽ 2011-ൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത കേന്ദ്ര ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 -മുതൽ കേന്ദ്രസർക്കാറിന്റെ യുവജനങ്ങൾക്ക് വേണ്ടിയുള്ള നെഹ്റു യുവകേന്ദ്രയിൽ വോളന്റിയറായി പ്രവർത്തിക്കുകയും വിവിധ ദേശീയ ക്യാമ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.

2018-ലെ പ്രളയത്തിൽ ആലപ്പുഴ ജില്ലാഭരണകൂടത്തിന്റെയും ആലപ്പുഴ രൂപത A.D.S. ന്റെയും ആവശ്യപ്രകാരം രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാൻ ചെങ്ങന്നൂർ താലൂക്കിൽ മത്സ്യതൊഴിലാളികളുമായി പോവുകയും അവരിൽ ഒരാളായി പാണ്ടന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker