Kerala

കാരിത്താസ് ലെന്റ്‌ കേരള ക്യാമ്പയിൻ “ചേതന” ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു

ലോഗോ പ്രകാശനവും ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിർവഹിച്ചു.

 

ജോസ്‌ മാർട്ടിൻ

ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി ക്യാമ്പയിനിന്റെ കേരളതല ഉദ്ഘാടനവും, ലോഗോ പ്രകാശനവും ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ നിർവഹിച്ചു.

ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യക്ക് ശേഷം നടന്ന ആലപ്പുഴ രൂപത ആതിഥേയത്വം വഹിക്കുന്ന ചടങ്ങിൽ ആലപ്പുഴ രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിലിന് ലോഗോ കൈമാറിക്കൊണ്ട് പിതാവ് ഉദ്ഘാടനം ചെയ്തു ചെയ്തു.

ഈ നോമ്പിൽ കേരള സഭയുടെ പരിത്യാഗത്തിന്റെ സമർപ്പണം സമൂഹത്തിലെ പലതരത്തിലുള്ള വിഭിന്ന ശേഷിയുള്ളവരുടെ സമഗ്ര പുരോഗതിക്കായി നമുക്ക് പങ്കുവയ്ക്കാമെന്ന് പിതാവ് പറഞ്ഞു.

കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഇടവക വികാരി ഫാ. ഫ്രാൻസിസ് കൊടിയനാട്, സെന്റ് ആന്റണീസ് ഓർഫനേജ് ഡയറക്ടർ ഫാ. മൈക്കിൾ കുന്നേൽ, ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ
സാന്ത്വൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ സി. ലിൻഡ, രൂപതാ ജയിൽ മിനിസ്ട്രി കോടിനേറ്റർ ഉമ്മച്ചൻ ചക്കുപുരക്കൽ, രൂപതയിലെ വിവിധ പ്രേക്ഷിത സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker