കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് നാളെ തുടക്കമാവും
ബിസിസികളിലേക്ക് ജ്വലാ പ്രയാണം സംഘടിപ്പിച്ചു.
അനില്‍ ജോസഫ്
ബാലരാമപുരം ; തെക്കിന്‍റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് നാളെ കൊടിയേറും.
തീര്‍ഥാടനത്തിന് മുന്നോടിയായി ബിസിസി യൂണിറ്റുകളിലേക്ക് ജ്വാലാ പ്രയാണം സംഘടിപ്പിച്ചു. ജ്വാലാ പ്രയാണം ഇടവക വികാരി ഫാ.ജോയി മത്യാസ് പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന് തിരി കൈമാറി ഉദ്ഘാടനം ചെയ്യ്തു.
ഇക്കൊല്ലത്തെ തീര്‍ഥാടനത്തിത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യാപനവും ഉണ്ടാവും.
ചൊവ്വാഴ്ച രാവിലെ 7.30 ന് നടക്കുന്ന തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 6.30 ന് കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും, വൈകിട്ട് 7.30 ന് ഇടവകവികാരി ഫാ.ജോയ്മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ വൈദികര്‍ നേതൃത്വം നല്‍കും. 10 ന് വൈകുന്നേരം വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യപനവും യൗസേപ്പിതാവിന്‍റെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും. 12 ന് വൈകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ.ഗ്ലാാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
13 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ സമാപന ദിനമായ 14 ന് രാവിലെ 9 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും. തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ജോയിമത്യാസും പാരിഷ് കൗണ്‍സിലും
അറിയിച്ചു.