Kerala

കന്യാസ്ത്രീകള്‍ക്ക് നേരെയുളള ആക്രമം വ്യാപക പ്രതിഷേധം

ഉത്തരേന്ത്യയില്‍ കഴിഞ്ഞ വെളളിയാഴ്ച 4 യുവ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു

അനില്‍ ജോസഫ്

തിരുവനന്തപുരം ; ഉത്തരേന്ത്യയില്‍ കഴിഞ്ഞ വെളളിയാഴ്ച 4 യുവ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപെട്ടു.

സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ സന്യാസിനിമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്‍റെയും കേരളസര്‍ക്കാരിന്‍റേയും പ്രത്യേക ശ്രദ്ധയും ഈ വിഷയത്തില്‍ ആവശ്യമാണെന്ന് കെസിബിസി പ്രസ്താവനയില്‍ കുറിച്ചു.

ഉത്തര്‍പ്രദേശില്‍ ഏതെങ്കിലും വിധത്തിലുള്ള പരിചയങ്ങളോ ബന്ധങ്ങളോ ഉള്ളവരായിരുന്നില്ല സന്യാസിനിമാരിലാരും. എങ്കിലും, ട്രെയിനില്‍ യാത്രചെയ്തു എന്ന ഒറ്റ കാരണത്താല്‍ ആ സംസ്ഥാനത്ത് മാത്രമുള്ള മതംമാറ്റ നിരോധന നിയമമാണ് നാല് സന്യാസിനിമാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നത്.

ട്രെയിനില്‍ യാത്രചെയ്തു എന്നതല്ലാതെ, തങ്ങളുടെ സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ലാത്ത നാല് പേര്‍ക്കെതിരെ ആ സംസ്ഥാനത്തിലെ മാത്രം നിയമപ്രകാരം കേസെടുക്കാന്‍ ശ്രമിക്കുക, കയ്യിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് വ്യക്തമായി ബോധ്യമായിട്ടും ട്രെയിനില്‍നിന്ന് അവരെ കസ്റ്റഡിയില്‍ എടുക്കുകയും, വനിതാപൊലീസിന്‍റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കിക്കൊണ്ടു പോവുകയും ചെയ്യുക, അപരിചിതമായ ഒരു സ്ഥലത്തുവച്ച് ന്രാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന സുരക്ഷിതത്വത്തെയും, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും കെ സി ബി സി ആരോപിച്ചു.

സന്യാസിനിമാര്‍ക്കുനേരെ നടന്ന അക്രമത്തിനും കള്ള കേസില്‍ കുടുക്കുവാന്‍ ശ്രമിച്ചതിനുമെതിരെ തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലും ഏകോപനസമിതിയും പ്രതിഷേേധിച്ചു. മതം മാറ്റം ആരോപിച്ചായിരുന്ന സന്യാസിനികള്‍ക്കു നേരെയുള്ള അധിക്രമം. പോലീസുകാര്‍ അടക്കമുള്ള അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള അവസരമൊരുക്കണമെന്നും തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്തമാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

കന്‍്യാസ്ത്രികള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്ന് പ്രതിപക്ഷനേതാവും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും വശ്യപെട്ടു. പ്രതിപക്ഷ നേതാവ് ഈ ആസ്യങ്ങള്‍ ചൂണ്ടികാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

വരാപ്പുഴ അതിരൂപതാ മെത്രാന്‍ ബിഷപ് ജോസഫ് കളത്തി പറമ്പിലും കന്യാസ്ത്രീകളുടെ വിഷയത്തില്‍ ആശങ്കയും പ്രതിഷേധവും അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക https://catholicvox.com/

വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് https://chat.whatsapp.com/KMYSKwGAL9e… കൂടുതൽ

 

വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/CatholicVox നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoED…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker