ഏലിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി
ഏലിയാപുരം കര്‍മ്മലമാതാ ദേവാലയ തിരുനാളിന് കൊടിയേറി
ജോണി ഏലിയാപുരം
നെടുമങ്ങാട്: ഏലിയാപുരം പരിശുദ്ധ കര്മ്മലമാതദേവാലയത്തില് തിരുനാളിന് കൊടിയേറി. ജൂലൈ 10 മുതല്‍ 16 വരെ നടക്കും. ഇടവക വികാരി മോണ്‍.റൂഫസ് പയസലിന്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
എല്ലാദിവസവും വൈകിട്ട് 5 മുതല്‍ തിരുവചന പാരായണം, ജപമാല ദിവ്യബലി എന്നിവ ഉണ്ടാവും. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് മൈലം ഇടവക വികാരി ഫാ.സുനില്‍ കപ്പൂച്ചിന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ജീവിത നവീകരണ ധ്യാനം ചെമ്പൂര് ഇടവക വികാരി ഫാ.ജോസഫ് രാജേഷിന്റെ നേതൃത്വത്തില്‍ നടക്കും.
18-ന് ദിവ്യബലിയെ തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രദിക്ഷണം ഉണ്ടായിരിക്കും. തിരുനാളിന്റെ സമാപന ദിനത്തില്‍ അരുവിക്കര ഇടവക വികാരി ഫാ.ജോണ്‍ കെ.പി. യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും, വചന സന്ദേശം ഫാ.അനീഷ് ആല്‍ബര്‍ട്ടും നിര്‍വ്വഹിക്കും.
തുടർന്ന്, ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് വിരാമം കുറിച്ചുകൊണ്ട് നാടകം ‘മരിക്കുന്നില്ല ഞാന്‍’