ആലപ്പുഴ രൂപതാ യുവജോതി കെ.സി.വൈ.എം.ന്റെ നാൽപ്പത്തി എട്ടാമത് അർദ്ധ വാർഷിക സമ്മേളനം
ശനിയാഴ്ച്ച വൈകുന്നേരം മതന്യൂനപക്ഷ വെല്ലുവിളികൾക്കെതിരെ പ്രതിഷേധ റാലി നടത്തി
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ കർമ്മൽസദൻ ആഡിറ്റോറിയത്തിൽ വച്ചു ആഗസ്റ്റ് 3- 4-തിയതികളിൽ ആലപ്പുഴ രൂപതാ യുവജോതി കെ.സി.വൈ.എം.ന്റെ നാൽപ്പത്തി എട്ടാമത് അർദ്ധ വാർഷിക സമ്മേളനം ലോക സർവകലാശാല സ്വർണ മെഡൽ ജേതാവ് കുമാരി അനീറ്റ ജോസഫ് ഉത്ഘാടനം ചെയ്തു.
ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചലക്കര മുഖ്യ അതിഥി ആയിരുന്നു. ഫാ.ജിബി നറോണ ആമുഖ പ്രഭാഷണവും, സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
കൂടാതെ, വിവിധ സമയങ്ങളിലായി ഡോ.നിർമ്മൽ ഔസേപ്പച്ചൻ IAS, സംസ്ഥാന കെ.സി.വൈ.എം. ഉപാധ്യക്ഷൻ ജോസ് റാൾഫ്, മുൻകാല നേതാക്കൾ തുടങ്ങിയവർ അസംബ്ലിയെ അഭിസംബോധന ചെയ്തു.
ശനിയാഴ്ച്ച വൈകുന്നേരം മതന്യൂനപക്ഷ വെല്ലുവിളികൾക്കെതിരെ പ്രതിഷേധ റാലി നടത്തി.
ഞായറാഴ്ച്ച നടന്ന സമാപന സമ്മേളനത്തിൽ യുവജനങ്ങളും നവമധ്യമങ്ങളും എന്ന വിഷയത്തിൽ ലത്തീൻ കത്തോലിക്കാ മാധ്യമ കമ്മീഷൻ അംഗം ശ്രീ.ക്ലിന്റൺ ഡാമിൻ അംഗങ്ങളുംമായി സംവദിച്ചു. രൂപത ജോയിന്റ് സെക്രട്ടറി കുമാരി അമല ഔസേഫ് പതാക താഴ്ത്തിയതോടെ അസംബ്ലിയ്ക്ക് സമാപനമായി