Kerala

ആഗോള തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ തിരുനാളിൽ തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുനാൾ ദിവ്യബലിയിൽ പങ്കെടുക്കുവാൻ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനം...

ജോസ് മാർട്ടിൻ

അർത്തുങ്കൽ /ആലപ്പുഴ: ആഗോള തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ബസലിക്കയിൽ 2021-ലെ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരംതിരുനാൾ ദിനങ്ങളിൽ (ജനുവരി 10-27) തീർത്ഥാടകർ പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങൾ നൽകി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടാണ് നടത്തപ്പെടുന്നതെന്നും, തിരുനാൾ ദിനങ്ങളിൽ തീർത്ഥാടകർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും തീർത്ഥാടന കേന്ദ്രത്തിന്റെ റെക്റ്റർ ഫാ. സ്റ്റീഫൻ പുന്നക്കൽ അറിയിച്ചു.

1. ഈ വർഷത്തെ അർത്തുങ്കൽ മകരം തിരുനാൾ സർക്കാരിൻറെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടത്തപ്പെടുക.

2. തിരുനാൾ ദിവ്യബലിയിൽ പങ്കെടുക്കുവാൻ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കിയിരിക്കുന്നു.

3. ദേവാലയത്തിനുള്ളിൽ ദിവ്യബലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രവേശനം വെർച്വൽ ക്യൂ വിലൂടെ മാത്രമായിരിക്കും.

4. തിരുനാൾ ദിനങ്ങളിൽ രാവിലെ 5 30 നും, 7മണിക്കും, രാത്രി 8 നു മുള്ള കുർബ്ബാനകൾക്കുള്ള പ്രവേശനം ഇടവക ജനങ്ങൾക്ക് മാത്രമായിരിക്കും ( പാസ് മുഖേന).

5. ദേവാലയത്തിന് ഉള്ളിലും പരിസരത്തും തീർത്ഥാടകർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്.

6. ദേവാലയ പരിസരത്ത് ആൾക്കൂട്ടം അനുവദിക്കുന്നതല്ല.

7. തിരുസ്വരൂപങ്ങളിലും മറ്റ് വിശുദ്ധ വസ്തുക്കളിലും സ്പർശിക്കുന്നതും ചുംബിക്കുന്നതും അനുവദിക്കുന്നതല്ല.

8. 65 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പാടില്ല.

9. പള്ളി പരിസരത്തുള്ള പാർക്ക് ഗ്രൗണ്ടിൽ വാഹനങ്ങൾ രണ്ടുമണിക്കൂർ കൂടുതൽ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

10. തിരുനാൾ ദിവസങ്ങളിൽ രാത്രി പത്തുമണിക്ക് പള്ളി വാതിൽ അടയ്ക്കുന്നത് ആയിരിക്കും.

11. ജനുവരി 19-ന് പള്ളി വാതിൽ അടയ്ക്കുന്നത് രാത്രി 12 മണിക്കായിരിക്കും.

12. വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങി പ്രാർത്ഥിക്കുവാൻ വരുന്നവർ പ്രത്യേകം ഒരുക്കിയിരിക്കുന്ന പ്രവേശന കവാടത്തിലൂടെ പ്രവേശിച്ച് തിരുസ്വരൂപ വണക്കത്തിന് ശേഷം പുറത്തേക്കുള്ള വഴിയിലൂടെ പോകേണ്ടവിധം ബാരിക്കേഡ് സംവിധാനം ഒരുക്കിയിരിയുന്നു. ഇതിന് ബുക്കിംങ് ആവശ്യമില്ല.

13. ദേവാലയ പരിസരത്ത് വഴിയോര കച്ചവടങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു.

14. കൈ കഴുകുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ദേവാലയ പരിസരത്തും ദേവാലയത്തിലും ഒരുക്കിയിരിക്കും.

15. നിശ്ചിത ഇടവേളകളിൽ തിരുക്കർമ്മങ്ങൾക്കു ശേഷവും ദേവാലയം അണുവിമുക്തമാക്കുന്നതായിരിക്കും.

16. ഒരു ദിവ്യബലിക്ക് 100 പേർ കൂടുതൽ അനുവദിക്കുന്നതല്ല.

17. കോവിഡ് സാഹചര്യം പരിഗണിച്ച് വിശുദ്ധന്റെ പ്രദക്ഷിണം പൂർണമായും ഒഴിവാക്കിയിരിക്കുന്നു.

18. തിരുനാൾ തിരുക്കർമ്മങ്ങൾ ടിവി യിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും തീർത്ഥാടകർക്ക് തൽസമയം പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

19. പ്രധാന തിരുനാൾ ദിനങ്ങളിൽ ദേവാലയത്തോടു ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ അനുവദിക്കുന്നതല്ല, സാമൂഹ്യ അകലം പാലിച്ചു തീർത്ഥാടകർക്ക് നിൽക്കുന്നതായി പാർക്കിംഗ് ഗ്രൗണ്ട് ഒഴിച്ചിടുന്നതായിരിക്കും.

20. തീർത്ഥാടകർക്ക് വില്ലും കഴുന്നും നേർച്ച സമർപ്പിക്കുവാൻ പ്രത്യേകം തയ്യാറാക്കിയ ബാരിക്കേഡ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

21. അടിമ സമർപ്പണം സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും.

22. പാസ് ലഭിച്ചിട്ടുള്ള ഇടവക അംഗങ്ങൾ മാത്രമായിരിക്കും ദേവാലയാങ്കണത്തിൽ കൊടിയേറ്റു കർമ്മത്തിൽ പങ്കെടുക്കുക.

23. കൊടിയേറ്റ് ദിവസം ഇടവക അംഗങ്ങൾ ഭവനങ്ങളിൽ കൊടി കൊടിയേറ്റ് കർമ്മം നടത്തുന്നതായിരിക്കും.

24. തീർത്ഥാടകർക്ക് ബീച്ചിൽ പ്രവേശനമുണ്ടായിരിക്കുന്നതല്ല.

25. നട തുറക്കൽ ചടങ്ങിന് TV യിലൂടെയും, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പങ്കുചേരുകയും പള്ളിപ്പരിസരത്തുള്ള ആൾക്കൂട്ടം ഒഴിവാക്കേണ്ടതുമാണ്.

വെർച്വൽ ക്യൂ ബുക്കിങ് ആപ്പ്
https://vq.arthunkalbasilica.com/home/

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker