അൾത്താരയിലെ ക്രൂശിതരൂപം മൂന്നാംതവണയും തകർത്തു
അൾത്താരയിലെ ക്രൂശിതരൂപം മൂന്നാംതവണയും തകർത്തു
തൃപ്രയാർ: സെന്ററിലെ സെന്റ് ജൂഡ് പള്ളിയിലെ അൾത്താരയിൽ പ്രതിഷ്ഠിച്ച ക്രൂശിത രൂപത്തിനുനേരെ മൂന്നാംതവണയും ആക്രമണം. കല്ലേറിൽ ക്രൂശിതരൂപത്തിന്റെ വലതു കൈപ്പത്തി പൊട്ടിപ്പോയി. മറ്റു ഭാഗങ്ങളിലും പൊട്ടലുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചോടെ പള്ളിയിലേക്ക് പ്രാർഥിക്കാൻ വന്ന വിശ്വാസികളാണ് ക്രൂശിതരൂപം തകർത്ത നിലയിൽ കണ്ടത്. ഉടനെ പള്ളി കൈക്കാരന്മാരേയും വികാരിയേയും വിവരമറിയിക്കുകയായിരു
ഉച്ചയ്ക്ക് 12.20-ന് ആക്രമണം നടന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുള്ളത്. ഒരാൾ ഓടിവന്ന് ആദ്യം ഒരു കല്ലെറിയുന്നതും പിന്നീട് രണ്ടാമതും ക്രൂശിത രൂപത്തിനു നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വലപ്പാട് എസ്.എച്ച്.ഒ.ടി.കെ.ഷൈജു, എസ്.ഐ. ഇ.ആർ.ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.