അന്ന ജോർജിന് എം.എസ്.ഡബ്ല്യൂ.വിന് ഒന്നാം റാങ്ക്, ആലപ്പുഴ രൂപതയ്ക്കും തീരദേശത്തിനും അഭിമാനം
തിരുവനന്തപുരം ശ്രീകാര്യത്തെ ലയോള കോളേജിലായിരുന്നു പഠനം...
ജോസ് മാർട്ടിൻ
ആലപ്പുഴ: അന്ന ജോർജ് കേരളാ സർവ്വകലായുടെ എം.എസ്.ഡബ്ല്യൂ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. ആലപ്പുഴ രൂപതയിലെ ഒറ്റമശ്ശേരി സെന്റ് ജോസഫ് ഇടവകാ അംഗമാണ്. മത്സ്യത്തൊഴിലാളിയായ കുരിശുങ്കൽ രാജുവിന്റെയും ലിസമ്മയുടെയും മകളാണ്. തിരുവനന്തപുരം ശ്രീകാര്യത്തെ ലയോള കോളേജിലായിരുന്നു പഠനം.
എം.എസ്.ഡബ്ല്യൂ. പഠനത്തിലേയ്ക്ക് അന്ന ജോർജിനെ നയിച്ചത് എന്നും ദുരിതങ്ങങ്ങളും കഷ്ട്ടപ്പാടുകളും നിറഞ്ഞ മത്സ്യതൊഴിലാളികളുടെ ജീവിതമെന്ന് സാക്ഷ്യപ്പെടുത്തൽ. ‘എന്നും ദുരിതങ്ങങ്ങളും കഷ്ട്ടപ്പാടുകളും നിറഞ്ഞ മത്സ്യതൊഴിലാളികളുടെ ജീവിതം അവരിൽ ഒരാളായ തന്നെ ഒത്തിരി വേദനിപ്പിക്കുകയും, ഇവർക്ക് വേണ്ടി എന്ത് ചെയ്യാൻ സാധിക്കുമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടിയിരുന്നു’വെന്നും അന്ന ജോർജിന് കാത്തലിക് വോക്‌സിനോട് പറഞ്ഞു.
ആലപ്പുഴ എസ്സ്.എൻ. കോളേജിൽ ബി.എ. ഫിലോസഫി പഠനകാലത്ത് അവിടുത്തെ ഡിപ്പാർട്ട്മെൻറ് മേധാവിയായ പ്രൊഫസർ സൗമ്യയായിരുന്നു എം.എസ്.ഡബ്ല്യൂ. വിലെ സാധ്യതകളെക്കുറിച്ച് പറയുകയും, ഈ കോഴ്സ് തിരഞ്ഞെടുക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. സമൂഹത്തിന് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യാനുള്ള സാധ്യതകൾ തുറന്നുകാട്ടുകയും, എൻട്രൻസ് പരീക്ഷ എഴുതിക്കാനും, അപേക്ഷകൾ അയക്കാനും പ്രൊഫസർ സൗമ്യ തന്നെയായിരുന്നു മുൻകൈ എടുത്തതെന്നും അന്ന പറയുന്നു.
സിവിൽ സർവീസിൽ താൽപ്പര്യമുണ്ടോ? എന്ന ചോദ്യത്തിന് അന്നയുടെ മറുപടിയിങ്ങനെ: സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ഉദേശിക്കുന്നത്. താൻ ഉൾപ്പെടുന്ന സമൂത്തിലെ യുവജനങ്ങളെ മുഖ്യധാരയിലേക്ക് കൂടുതൽ അടുപ്പിക്കുക, തീർദേശവാസികളുടെ ഉന്നമനത്തിനായി അവരിൽ ഒരാളായി പ്രവർത്തിക്കുക എന്നിവയാണ് ആഗ്രഹം.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group