Parish
അത്താഴമംഗലം സെന്‍റ് പീറ്റര്‍ ദേവാലയ തിരുനാളിന് തുടക്കമായി
അത്താഴമംഗലം സെന്‍റ് പീറ്റര്‍ ദേവാലയ തിരുനാളിന് തുടക്കമായി
അനിൽ ജോസഫ്
ബാലരാമപുരം: അത്താഴമംഗലം സെന്‍റ് പീറ്റര്‍ ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.റോഷന്‍ മൈക്കിള്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. 30-ന് സമാപിക്കും.
എല്ലാ ദിവസവും വൈകുന്നേരം 4.45 മുതല്‍ ജപമാല, ലിറ്റിനി, നൊവേന എന്നിവ ഉണ്ടാവും. തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
25 മുതല്‍ ഫാ.ജോര്‍ജ്ജ് കുട്ടിശാശ്ശേരി നേതൃത്വം നല്‍കുന്ന ജീവിത നവികരണ ധ്യാനം ഉണ്ടാവും. 28-ന് ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 29-ന് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം.
സമാപന ദിനമായ 30-ന് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി.