Kerala

അതിജീവന പോരാട്ടത്തിന്റെ സമര കാഹളം മുഴക്കി ആലപ്പുഴ രൂപത

കളക്ട്രേറ്റ് മാർച്ച് ആലപ്പുഴ രൂപതാദ്ധ്യക്ഷനും, കടൽ ചെയർമാനുമായ ആലപ്പുഴ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു...

ജോസ് മാർട്ടിൻ

ആലപ്പുഴ: തീരജനതയുടെ അവകാശങ്ങൾക്കും, തീരത്തിന്റെ സംരക്ഷണത്തിനുമായി ആലപ്പുഴ രൂപതാ അല്മായ കമ്മീഷന്റെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരംഭിച്ച കളക്ട്രേറ്റ് മാർച്ച് ആലപ്പുഴ രൂപതാദ്ധ്യക്ഷനും, കടൽ ചെയർമാനുമായ ആലപ്പുഴ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ ഫ്ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു.

അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആലപ്പുഴ രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, ആലപ്പുഴ രൂപതാ സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞലിപ്പറമ്പിൽ, ചെല്ലാനം ജനകീയ വേദി വർക്കിംഗ്‌ ചെയർമാൻ ജയൻ കുന്നേൽ, ഫാ.തോമസ് മാണിയാപൊഴിയിൽ, ഫാ.സ്റ്റീഫൻ എം.പുന്നക്കൽ, ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.എഡ്.പുത്തൻപുരയ്ക്കൽ, ഫാ.ആന്റണി ടോപോൾ, ഫാ.അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ, വിസിറ്റേഷൻ മദർ സുപ്പീരിയർ സി.ലീല ജോസ്, ശ്രീ ജോൺ ബ്രിട്ടോ, ജോസ് ആന്റണി, സന്തോഷ് കൊടിയനാട്, ശ്രീ സാബു വി.തോമസ്, ജയൻ കുന്നേൽ, ശ്രീ.അനിൽ ആന്റണി, ശ്രീ.വർഗീസ് മാപ്പിള, ശ്രീ.ബിജു ജോസി, ശ്രീ.പീറ്റർ തയ്യിൽ, ശ്രീ.തങ്കച്ചൻ ഈരേശേരിൽ, ശ്രീ.ബൈജു അരശ്ശർ കടവിൽ, ശ്രീ.ഐസക്ക് ആഞ്ഞിലിപ്പറമ്പിൽ, ശ്രീമതി ജസ്റ്റീന, ശ്രീമതി സോഫി രാജു, ശ്രീമതി ബീന പോൾ എന്നിവർ ധർണ്ണയെ അഭിവാദനം ചെയ്തു സംസാരിച്ചു.

തുടർന്ന്, അല്മായകമ്മീഷൻ പ്രധിനിധികൾ തീരത്തിന്റെ രൂക്ഷമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക, തീരത്തെ അവഗണിക്കുന്ന നിലപാടുകളിൽനിന്ന് സർക്കാരും ഉദ്യോഗസ്ഥവൃന്ദവും പിന്മാറുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്കു മെമ്മോറാണ്ടം നൽകി.

ഇത് ഒരു സൂചന മാത്രമാണെന്നും തീരദേശ ആവശ്യങ്ങളെ ഇനിയും അവഗണിച്ചാൽ 2007ലെ സുനാമി സമരത്തെക്കാളും വലിയ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അല്മായകമ്മീഷൻ ഭാരവാഹികൾ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker