Vatican

അഞ്ചാം തീയതിയിലെ സിനഡ് വിശേഷം

അഞ്ചാം തീയതിയിലെ സിനഡ് വിശേഷം

സ്വന്തം ലേഖകൻ

വത്തിക്കാൻസിറ്റി: സിനഡിന്റെ മൂന്നാം ദിവസവും അഞ്ചാം തീയതിയുമായ ഇന്നലെ ആദ്യ സെഷൻ നാലാം തീയതിയുടെ തുടർച്ചയായിരുന്നു. അതായത്, ലോകത്തിലെ ഓരോ പ്രദേശത്തെയും യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിക്കപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 22 ബിഷപ്പുമാർ അവരുടെ പ്രദേശത്തെ യുവജന പ്രത്യേകതകളും വ്യത്യസ്തതകളും അവതരിപ്പിച്ചു. ഈ 22 ബിഷപ്പുമാർക്ക്‌ പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 യുവജനങ്ങളും അവരുടെ പഠനങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു.

രാവിലെ 9 മണിക്ക് ആരംഭിച്ച ആദ്യ സെഷൻ 12.30 വരെ നീണ്ടു നിന്നു. തുടർന്ന്, രണ്ടാമത്തെ സെഷൻ 4 മണിമുതൽ 7.15 വരെയും ആയിരുന്നു.

ഇന്നത്തെ പ്രധാന പ്രത്യേകത “ഗ്രൂപ്പ് ചർച്ചകൾ” ആയിരുന്നു. അതിനായി 12 ഭാക്ഷകളുടെ അടിസ്ഥാനത്തിൽ 33 പേരോളം അടങ്ങുന്ന ഗ്രൂപ്പുകളാണ് ക്രമീകരിച്ചത്. ഓരോ ഭാക്ഷയിലും മൂന്നോ അതിലധികമോ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.

ഓരോ ഗ്രൂപ്പിലും ഒരു മോഡറേറ്റർ, സെക്രട്ടറി, സെക്രട്ടറിയുടെ രണ്ട് സഹായികൾ തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഇതിൽ മോഡറേറ്റർ തെരഞ്ഞെടുക്കപ്പെട്ടത് വോട്ടിങ്ങിലൂടെ, പ്രത്യേക മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു. ഈ ഗ്രൂപ്പുകൾ തന്നെയാണ് സിനഡിന്റെ അവസാനം വരെയും ചർച്ചകൾക്കായി ഒത്തുകൂടുന്നത്. Instrumentum Laboris തന്നെയാണ് ചർച്ചയുടെ അടിസ്ഥാനം.

ഫ്രാൻസിസ് പാപ്പായുടെ സിൻഡിനുടനീളമുള്ള സാന്നിധ്യം വലിയ പ്രചോദനവും ഉത്തേജനവുമാണെന്ന് സിനഡിന് പങ്കെടുക്കുന്നവരുടെ വാക്കുകളിൽ വളരെ വ്യക്തമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker