Latest News
Kerala
4 days ago
ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്മാരുടെ സംഗമം
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില് വിശുദ്ധ കുര്ബാന അര്പ്പിച്ച് ഫ്രാര്ഥിച്ചു. ഇന്ന് രാവിലെ 6.30 ന് ഭരണങ്ങാനം പളളിയിലെത്തിയ ബിഷപ്പ്മാരെ റെക്ടര് സ്വികരിച്ചു. സിസിഐയുടെയും സിബിസിഐയുടെയും പ്രസിഡന്റ് മാര് ആഡ്രൂസ് താഴത്ത് കുര്ബനക്ക് മുഖ്യ കാര്മ്മികനായി ബഗളൂരു അതിരൂപതാ ആര്ച്ച് ബിഷപ്പ് ഡോ.പീറ്റര് മച്ചാഡോ വചന സന്ദേശം നല്കി. മുബൈ ആര്ച്ച് ബിഷപ്പ് കര്ദിനാള്…
Meditation
5 days ago
33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു തോന്നും. അവസാനമല്ല, ലക്ഷ്യമാണ് വിഷയം. അപ്പോഴും ക്ലൈമാക്സ് മനോഹരമായിരിക്കും എന്നുതന്നെയാണ് യേശു പറയുന്നത്. കാരണം ചരിത്രത്തിന്റെ അർത്ഥമാണ് സുവിശേഷം പറയുന്നത്. ദൈവശാസ്ത്രം ദർശനാത്മകമായ ഭാഷ ഉപയോഗിക്കുമ്പോൾ ഉടനടി നമ്മൾ ലോകാവസാനത്തെ കുറിച്ച് ചിന്തിക്കും. “ഇതാ, എല്ലാം തീരാൻ പോകുന്നു” എന്ന ചിന്ത നമ്മിലേക്ക് കടന്നുവരും. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല.…
Kerala
6 days ago
വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന് കൊടിയേറും. 24 വരെ നീളുന്ന തീര്ഥാനടത്തിന് വൈകിട്ട് ഇടവക വികാരി ഫാ. വൈ എം എഡിസണ് കൊടിയേറ്റ് കര്മ്മം നിര്വ്വഹിക്കും. കൊടിയേറ്റിന് മുന്നോടിയായി നടക്കുന്ന പൊന്തിഫിക്കല് ദിവ്യബലിക്ക് അതിരുപതയുടെ സഹായ മെത്രാന് ഡോ.ആര് ക്രിസ്തുദാസ് മുഖ്യ കാര്മ്മികത്വം വഹിക്കും. പൊന്തിഫിക്കല് ദിവ്യബലിയെ തുടര്ന്ന് അള്ത്താരയില് നിന്ന് ആശീര്വദിക്കുന്ന ക്രിസ്തുരാജന്റെ…
Vatican
1 week ago
സെന്റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില് കാണാം
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ചരിത്രവും കലയും ആദ്ധ്യാത്മികതയും ഇഴചേര്ന്ന് ലോകത്തിലെ അതുല്യ ദേവാലയമാക്കിയിരിക്കുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദര്ശിക്കാന് തീര്ത്ഥാടകര്ക്കും സന്ദര്ശകര്ക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യ പുരോഹി അദ്ധ്യക്ഷനുമായ കര്ദ്ദിനാള് മൗറൊ ഗംബേത്തി പരിശുദ്ധസിംഹാസനത്തിന്റെ വാര്ത്താവിതരണ കാര്യാലയത്തില്, നടന്ന പത്രസമ്മേളനത്തില് അവതരിപ്പിച്ചു.…
Kerala
1 week ago
വെട്ടുകാട് തീര്ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ ആശീര്വദകര്മ്മങ്ങള്ക്ക് നേതൃത്വം നല്കി. ദേവാലയത്തിന്റെ താഴത്തെ നിലയിലെ ക്രിസ്തൂസ് റെക്സ് കോര്പ്പൂസ് ക്രിസ്റ്റി നിത്യാരാധന ചാപ്പലും ഇതിനോടൊപ്പം ആശീവര്ദിച്ചു. പരിശുദ്ധാത്മാവിന്റെ ഗാനം ആലപിച്ച് മെഴുകു തിരി തെളിച്ചാണ് തിരുകര്മ്മങ്ങള്ക്ക് തുടക്കമായത്. തുടര്ന്ന് നിലവറ ദേവാലയത്തിന്റെ അള്ത്താര ആശീര്വദിച്ചു. ആരാധനാചാപ്പലിനൊപ്പം മ്യൂസിയവും ഉദ്ഘാടനം ചെയ്യ്തു. പ്രധാന ദേവാലയത്തില് നടന്ന പൊന്തിഫിക്കല്…
Vatican
1 week ago
മാര്ത്തോമാ സഭയിലെ പിതാക്കന്മാര് റഫാന്സിസ്പ്പയുമായി കൂടികാഴ്ച
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി. കത്തോലിക്കാസഭയുമായി മാര്ത്തോമാ സഭ പുലര്ത്തുന്ന അഗാധ ബന്ധത്തിനും, സമാധാന സൗഹൃദങ്ങള്ക്കും പാപ്പാ നന്ദി പറഞ്ഞു. സഭയുടെ അധ്യക്ഷന് തിയോഡോഷ്യസ് മാര്ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന് പ്രാര്ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള് കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തില് പറഞ്ഞു. എക്യൂമെനിക്കല് ദൗത്യത്തില് നിര്ണ്ണായകമായ പങ്കുവഹിക്കുന്ന ഒരു സഭയെന്ന…